തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

233

മുംബൈ : ബോളിവുഡ് നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാനാ പടേക്കറിനെ കൂടാതെ സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മാതാവ് സമീ സിദ്ദിഖി, നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ എന്നിവര്‍ക്കെതിരേയും മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. 2008ല്‍ ഹോണ്‍ ഒ കെ പ്ലീസ് എന്ന സിനിമയുടെ ഗാന ചിത്രീകരണത്തിനിടെ നാനാ പടേക്കര്‍ തന്നെ ലൈംഗികമായ ഉപദ്രവിച്ചെന്നാണ് തനുശ്രീ ദത്തയുടെ പരാതി.

NO COMMENTS