മെഡിക്കല്‍ ബില്‍ പാസാക്കിയത് ദുഃഖകരമെന്ന് എ കെ ആന്റണി

225

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ബില്ലിനെതിരെ എ.കെ ആന്റണി. മെഡിക്കല്‍ ബില്‍ പാസാക്കിയത് ദുഃഖകരമാണ്. അര്‍ഹതയുള്ളവരെ സഹായിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമായിരുന്നുവെന്നും ആന്റണി പറഞ്ഞു.
മാനേജ്‌മെന്റുകളുടെ കള്ളകളിക്ക് അറുതി വരുത്താന്‍ നടപടി വേണം. നിയമസഭ ഇത്തരമൊരു ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. പുരോഗമനപരമായ ഒരുപാട് കാര്യങ്ങള്‍ പാസാക്കിയ പാരമ്പര്യമുള്ളതാണ് കേരള നിയമസഭയ്‌ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പേരില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആന്റണി വ്യക്തമാക്കി.

NO COMMENTS