കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് മലപ്പുറം കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

138

തിരുവനന്തപുരം : കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവാഴ്ച ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകമാണ്.

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, ജില്ലയിലും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കാലവര്‍ഷം ശക്തമായി തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും ചൊവ്വാഴ്ചയിലെ അവധി ബാധകമാണ്. അതേസമയം, ചൊവ്വാഴ്ചയിലെ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയവിദ്യാലയം എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയാണ്. അംഗനവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്നും എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍,അധ്യാപകര്‍ എന്നിവര്‍ക്കും അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.

കോട്ടയം ജില്ലയില്‍ അയര്‍ക്കുന്നം വില്ലേജിലെ പുന്നത്തറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഒഴികെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലായ് 23-ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

NO COMMENTS