ലണ്ടനിലെ ക്രോയിഡണില്‍ ട്രാം പാളം തെറ്റി ഏഴു മരണം

214

ലണ്ടന്‍ • ലണ്ടനിലെ ക്രോയിഡണില്‍ ട്രാം പാളം തെറ്റി. ഏഴുപേര്‍ മരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. വളവ് തിരിയുന്നതിനിടെയാണ് അപകടം. ന്യൂ ആഡിംഗ്റ്റണില്‍ നിന്ന് വിംബിള്‍ഡണിലേക്ക് പോകുകയായിരുന്നു ട്രാമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിനു പിന്നാലെ ട്രാം ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിനിടയാക്കിയത് എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.