സലാലയില്‍ മൂവാറ്റുപഴ സ്വദേശികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

247

സലാല• ഒമാനിലെ സലാലയില്‍ മൂവാറ്റുപഴ സ്വദേശികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുഹമ്മദ്, നജീബ് എന്നിവരെയാണ് ഡാരിസില്‍ മരിച്ചനിലയില്‍ കണ്ടത്. ഒരാളെ താമസ സ്ഥലത്തും മറ്റൊരാളെ സമീപത്തെ കെട്ടിടത്തിനു താഴെയുമാണ് കണ്ടെത്തിയതെന്നു പരിസരവാസികള്‍ പറഞ്ഞു. വിസിറ്റിങ് വിസയില്‍ സലാലയിലെത്തിയതായിരുന്നു ഇരുവരും. സലാലയിലെ തുംറൈത്തില്‍ ക്രഷര്‍ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY