സൈന നെഹ്വാളിന് മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റന്‍ കിരീടം

254

മലേഷ്യ• സൈന നെഹ്വാളിന് മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റന്‍ കിരീടം. ഫൈനലില്‍ തായ്ലന്‍ഡിന്റെ കൗമാരതാരം പോണ്‍പാവെ ചോചുങ് വോങ്ങിനെയാണ് സൈന തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ ജയം. സ്കോര്‍: 22-20, 22-20. ഹോങ്കോങ് താരം യിപ് പ്യു യിന്നിനെ തോല്‍പിച്ചാണ് സൈന ഫൈനലില്‍ കടന്നത്. (21-13, 21-10). ഇതോടെ, കഴിഞ്ഞ വര്‍ഷം പി.വി. സിന്ധുവിലൂടെ ഇന്ത്യയിലെത്തിയ കിരീടം സൈനയിലൂടെ നിലനിര്‍ത്താനായത് ബാഡ്മിന്റന്‍ ആരാധകര്‍ക്കും ആവേശമായി. കഴിഞ്ഞ വര്‍ഷം റിയോ ഒളിംപിക്സിനിടെ കാല്‍മുട്ടിനു പരുക്കേറ്റു പിന്‍മാറിയ സൈന ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയതിനു ശേഷം നേടുന്ന ഏറ്റവും വലിയ നേട്ടമാണിത്. റിയോയില്‍ വെള്ളി നേടി ലോക ബാഡ്മിന്റനിലെ തന്നെ മുന്‍നിരയിലേക്കു പി.വി. സിന്ധു വന്നപ്പോള്‍ തിളക്കം മങ്ങിയ സൈനയ്ക്ക് ഉജ്വല തിരിച്ചുവരവിനുള്ള അവസരം കൂടിയായി ഈ കിരീടനേട്ടം.

NO COMMENTS

LEAVE A REPLY