ഷഹബാസ് അഹമ്മദ് ദിനേഷ് കാർത്തിക്ക് കൂട്ടുകെട്ടിന്റെ മികവിൽ രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ആവേശകരമായ ജയം

23

മുംബൈ: രാജസ്ഥാൻ റോയൽസ് ഉയർത്തിയ 170 റൺസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌സിന്റെ ഷഹബാസ് അഹമ്മദ് ദിനേഷ് കാർത്തിക്ക് കൂട്ടുകെട്ടിന്റെ മികവിൽ ആവേശകരമായ ജയം സ്വന്തമാക്കി .രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ശേഷിക്കേ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. നാലു വിക്കറ്റിനായിരുന്നു ഡുപ്ലെസിയുടെയും സംഘത്തിന്റെയും ജയം.

അഞ്ച് വിക്കറ്റ് നഷ്ടമായ ബാംഗ്ലൂർ ടീം ആറാം വിക്കറ്റിലാണ് ഷഹബാസും ദിനേഷും ഒന്നിച്ചത് ഷഹബാസ് 26 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 45 റൺസെടുത്തപ്പോൾ കാർത്തിക്ക് 23 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 44 റൺസോടെ പുറത്താകാതെ നിന്നു.

NO COMMENTS