എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സിപിഎം നേതാവ് കീഴടങ്ങി

220

കൊച്ചി: എറണാകുളം മുളവുകാട് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം പ്രാദേശിക നേതാവ് ഷഗി പോലീസില്‍ കീഴടങ്ങി. ഇയാള കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുളവുകാട്ട് ഷഗിന്‍റെ മകന്‍റെ ക്ലാസില്‍ പഠിക്കുന്ന മൂന്നാം ക്ലാസുകാരിയെ ചെമ്മീന്‍ കെട്ടിനടുത്ത് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സംഭവത്തെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സിപിഎം ഷഗിയെ പുറത്താക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുളവുകാട്ട് കഴിഞ്ഞ ദിവസങ്ങളിലായി പ്രക്ഷോഭം നടത്തിവരുകയായിരുന്നു.

NO COMMENTS

LEAVE A REPLY