തിരുവനന്തപുരം: ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആരോപണത്തിന്റെ എല്ലാ വശവും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുമായി പ്രശ്നം ചര്‍ച്ചചെയ്തെന്നു എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മുന്നണിക്കും പാര്‍ട്ടിക്കും ദോഷം വരുന്ന ഒന്നും ഉണ്ടാകില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഗതാഗത മന്ത്രി മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചു. പരാതിക്കാരിയായ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്നതായ ഓഡിയോ ക്ലിപ്പ് മംഗളം ടെലിവിഷന്‍ പുറത്തു വിട്ടിരുന്നു.