ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു : രമേശ് ചെന്നിത്തല

210

മലപ്പുറം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയനെനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .സംസ്ഥാന സര്‍ക്കാര്‍ മദ്യലോബിക്ക് ഒത്താശ ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു ജനവികാരങ്ങള്‍ കണക്കിലെടുക്കാതെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ ജനവാസകേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നു. പഞ്ചായത്തിന്റെയും നഗരസഭയുടെയും അനുമതി കൂടാതെയാണ് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ മദ്യനയത്തെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷം ഇതിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY