വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

272

കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട് ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിജിലന്‍സ് ഡയറക്ടറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാര്‍ത്തകള്‍ വന്നത് തെറ്റായ രീതിയിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി.സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചു. അതുകൊണ്ടുതന്നെ വിജിലന്‍സ് ഡയറക്ടറുടെ അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പേടിയുണ്ടോ എന്നുമാണ് കോടതി ചോദിച്ചത്. ഇതിനര്‍ഥം വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്നാണോ എന്നും ഹൈക്കോടതി ചോദിച്ചു. വിജിലന്‍സിനെതിരായ കേസ് മറ്റൊരു കേസുമായി തുലനം ചെയ്തത് തെറ്റാണ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതിയലക്ഷ്യമാണ്. കേസുകള്‍ കേള്‍ക്കാനും വിധിക്കാനും കോടതിക്കറിയാം. ചാനല്‍ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകന്‍ കോടതയിയെ അവഹേളിച്ചു. ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും കോടതി ചോദിച്ചു.

NO COMMENTS

LEAVE A REPLY