കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ പാലക്കാട് സ്വദേശിയും

165

പാലക്കാട്: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പാലക്കാട് കോട്ടായി സ്വദേശിയും. ഷോപ്പിയാന്‍ ജില്ലയില്‍ പുലര്‍ച്ചെ 2.30ഓടെയാണ് സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം ഉണ്ടായത്.
ഭീകര്‍ക്കായി തിരച്ചില്‍ നടത്തിയ ശേഷം തിരികെ വന്ന 44 രാഷ്ട്രീയ റൈഫിള്‍ അംഗങ്ങള്‍ക്കെതിരെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ പാലക്കാട് കോട്ടായി സ്വദേശി ജവാന്‍ ശ്രീജിത്തും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ജവാന്‍ ശ്രീജിത്തിന്റെ മൃതദേഹം നാളെ ജന്മനാട്ടിലെത്തിക്കും. ശ്രീജിത്ത് മരണപ്പെട്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത് രാവിലെയാണ്. പാലക്കാട് കോട്ടായി അടുത്ത് പരുത്തിപ്പുള്ളിയിലെ വീട്ടില്‍ ശ്രീജിത്തിന്റെ അമ്മയും സഹോദരിയുമാണ് ഉള്ളത്. ശ്രീജിത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞും കേട്ടും നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. വാര്‍ത്ത വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. എട്ടു വര്‍ഷം മുന്പാണ് ശ്രീജിത്ത് സൈന്യത്തില്‍ ചേര്‍ന്നത്. ഇരുപത്തിയെട്ട് വയസായിരുന്നു. ശ്രീജിത്തിന്റെ മൃതദേഹം നാളെ വിമാനമാര്‍ഗം കേരളത്തിലെത്തിക്കും എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മാര്‍ച്ച് 10ന് അവധിക്ക് ശ്രീജിത്ത് നാട്ടിലെത്താനിരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY