ഐ.എസ് ആശയ പ്രചാരണം നടത്തുന്ന സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

179

തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തുനിന്ന് ഐഎസ്സില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.എസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.