പച്ചക്കറി ഉല്‍പാദനം കൂട്ടാന്‍ ഗവേഷണം വേണം: മോദി

175

ന്യൂഡല്‍ഹി • രാജ്യത്തിന്റെ ആവശ്യത്തിനു പുറമെ കയറ്റുമതിക്കു കൂടി വേണ്ട പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനും കൂടുതല്‍ ചാര്‍ജ് നില്‍ക്കുന്ന മൊബൈല്‍ ബാറ്ററികള്‍ നിര്‍മിക്കാനും ആവശ്യമായ ഗവേഷണ പദ്ധതികള്‍ക്കു രൂപം നല്‍കാന്‍ പ്രധാനമന്ത്രി ശാസ്ത്ര ലോകത്തോട് ആവശ്യപ്പെട്ടു.ശാസ്ത്ര, വ്യവസായ ഗവേഷണ കേന്ദ്രത്തിന്റെ (സിഎസ്‌ഐആര്‍) പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു. കുറച്ചു മാത്രം ജലവും സ്ഥലവും വിനിയോഗിച്ചു കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിനു ശാസ്ത്രീയ മാര്‍ഗങ്ങള്‍ വികസിപ്പിക്കണം. സാധാരണക്കാര്‍ക്കു പ്രയോജനപ്പെടും വിധം ഗവേഷണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആറു വര്‍ഷത്തിനകം കാര്‍ഷിക വരുമാനം ഇരട്ടിയാക്കുകയാണു ലക്ഷ്യം.