കേരളത്തിലെ റോഡുകളില്‍ ഇനി ടോള്‍ പിരിവ് ഉണ്ടാവില്ലെന്ന് തോമസ് ഐസക്

161

തിരുവനന്തപുരം: കേരളത്തിലെ റോഡുകളില്‍ സര്‍ക്കാര്‍ ടോള്‍ പിരിവ് ഒഴിവാക്കി. സംസ്ഥാനത്ത് കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുന്ന പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി (ഭേദഗതി) ബില്ലിന്റെ (കിഫ്ബി ഭേദഗതി ബില്‍) ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ കിഫ്ബിയുടെ പരിധിയില്‍ പെടുന്നതാണ്. ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കുന്നു എന്ന ആരോപണം പരിഹാസ രൂപേണയാണ് പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചത്. ഇതിനു മറുപടിയായി കിഫ്ബി ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ച ധനമന്ത്രി കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു.