ദില്ലി: ബിസിസിഐക്കെതിരെ ലോധസമിതി ഇന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതിന് എതിരെയാണ് റിപ്പോര്‍ട്ട്. ഇന്നലെ ദില്ലിയില്‍ യോഗം ചേര്‍ന്ന ലോധസമിതി ബിസിസിഐയുടെ നിയമലംഘനങ്ങള്‍ ചര്‍ച്ച ചെയ്തു. ബിസിസിഐയുടെ പുതിയ ഭാരവാഹികളെ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് നിയമിച്ചതെന്നാണ് ലോധസമിതി വിലിയിരുത്തല്‍. നിലവില്‍ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി മൂന്നായി ചുരുക്കണമെന്ന് ലോധ സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കാതെയാണ് ബിസിസിഐ എംഎസ്‌കെ പ്രസാദിനെ ചെയര്‍മാനാക്കി അഞ്ചംഗസമിതിയുണ്ടാക്കിയത്.ഈ മാസം 30ആണ് ഭരണഘടനാ ഭേദഗതിക്ക് ലോധസമിതി ബിസിസിഐക്ക് നല്‍കിയിരിക്കുന്ന അവസാന തീയതി. ഡിസംബര്‍ 15നകം പ്രവര്‍ത്തകസമിതിക്ക് പകരം ഒമ്പതംഗ ഉന്നതാധികാരസമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.