പാലക്കാട് നിന്നു കാണാതായ കുട്ടികളെ കണ്ടെത്തി

233

മലപ്പുറം: പാലക്കാട് കുമരംപുത്തൂര്‍ സ്കൂളില്‍നിന്നു കാണാതായ കുട്ടികളെ കണ്ടെത്തി. പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്. സ്കൂള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ഇന്നു രാത്രിതന്നെ രക്ഷകര്‍ത്താക്കള്‍ക്കു കൈമാറുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ ബുധനാഴ്ച രാവിലെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY