ബംഗളുരുവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ വിദേശി പിടിയില്‍

207

ബംഗളുരു: ബംഗളുരുവില്‍ യുവതിയെ മദ്യത്തില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയ ശേഷം കാറില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരു വിദേശി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യെമന്‍ സ്വദേശി അയൂബ് അലി, ബംഗളുരു സ്വദേശി തിമ്മണ്ണ ഉത്തപ്പ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള ഇരുപത്തിയൊന്നുകാരിയെ യുവാക്കള്‍ ചേര്‍ന്ന് ബ്രിഗേഡ് റോഡിലെ പബില്‍ നിന്നും വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വഴിയില്‍ വച്ച് പ്രതികള്‍ യുവതിയെ കാറിലിട്ട് ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY