പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ പ്രൊമോട്ടർമാർ സുരക്ഷ ഉറപ്പാക്കണം

76

തിരുവനന്തപുരം : കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ ഭക്ഷ്യ-ആരോഗ്യ സുരക്ഷ നടപ്പാക്കുന്നതിന് പട്ടികജാതി പട്ടികവർഗ പ്രൊമോട്ടർമാർ അവരവരുടെ പ്രദേശങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരു മായി പൂർണ്ണമായി സഹകരിക്കണമെന്ന് പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ നിർദ്ദേശിച്ചു.

പട്ടികജാതി പട്ടികവർഗ സാമുദായിക നേതാക്കൻമാരും പ്രവർത്തകരും പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണ ത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് കമ്മീഷൻ ചെയർമാൻ അഭ്യർത്ഥിച്ചു.

NO COMMENTS