നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതി : രമേശ് ചെന്നിത്തല

206

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി അനുമതി നിഷേധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പദവിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല മോദിയുടേത്. ഒരു പ്രധാനമന്ത്രിയും നാളിതുവരെ ഇത്തരമൊരു അവഹേളനം നടത്തിയിട്ടില്ല. കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണ്. ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരേയുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാന്‍ കത്തെഴുതുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.