സൂര്യഗ്രഹണം ദർശിച്ചവർക്ക് കാഴ്ച നഷ്ടപ്പെട്ടു.

155

ജയ്പുർ:ഡിസംബർ 26 ന് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം നേരിട്ട് ദർശിച്ച 15 പേർക്ക് സോളാർ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്. രാജസ്ഥാ നിൽ നിന്നാണ് വിവരം പുറത്തുവന്നത്. 10നും 20നും ഇടയിൽ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടർന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്.

ജെയ്പുരിലെ സവായ് മാൻ സിങ് സർക്കാർ മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സ തേടിയിരിക്കുന്നത്. ഇവരുടെ കാഴ്ച പൂർണ്ണ മായും വീണ്ടെടുക്കാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങൾ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവർക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോൾ വീണ്ടെടുക്കാൻ സാധിക്കൂവെന്നും ഡോക്ടർമാർ പറയുന്നു.

NO COMMENTS