സീ​താ​റാം യെ​ച്ചൂ​രി – കോൺഗ്രസ് പിന്തുണയോടെ രാ​ജ്യ​സ​ഭ എം​പി​യാ​കു​മെ​ന്നു റി​പ്പോ​ര്‍​ട്ട്.

129

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണു നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി രാ​ജ്യ​സ​ഭ എം​പി​യാ​കു​മെ​ന്നു​മാ​ണു സി​പി​എം ബം​ഗാ​ള്‍ ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട്.കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ ബം​ഗാ​ളി​ല്‍​നി​ന്ന് യെ​ച്ചൂ​രി രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നു പി​ടി​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​ണ്‍​ഗ്ര​സ് യെ​ച്ചൂ​രി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണു സൂ​ച​ന.

ബം​ഗാ​ളി​ല്‍ അ​ഞ്ചു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു ഫെ​ബ്രു​വ​രി​യി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. നി​ല​വി​ല്‍ നാ​ലു സീ​റ്റു​ക​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു.യെ​ച്ചൂ​രി​യെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ വേ​ണം. യെ​ച്ചൂ​രി​യെ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും നേ​താ​വ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു സി​പി​എം ഒൗ​ദ്യോ​ഗി​ക നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബം​ഗാ​ളി​ല്‍​നി​ന്നു സി​പി​എ​മ്മി​നു രാ​ജ്യ​സ​ഭ​യി​ലോ ലോ​ക്സ​ഭ​യി​ലോ അം​ഗ​ങ്ങ​ളി​ല്ല. 1964-നു​ശേ​ഷം ആ​ദ്യ​മാ​യാ​ണു ബം​ഗാ​ളി​ല്‍​നി​ന്നു സി​പി​എ​മ്മി​ന് അം​ഗ​ങ്ങ​ളി​ല്ലാ​താ​കു​ന്ന​ത്. 2005 മു​ത​ല്‍ 2017 വ​രെ സീ​താ​റാം യെ​ച്ചൂ​രി രാ​ജ്യ​സ​ഭാ അം​ഗ​മാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ത​വ​ണ എം​പി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് യെ​ച്ചൂ​രി മാ​റി നി​ന്ന​ത്.

NO COMMENTS