അനധികൃത സ്വത്ത് സമ്പാദന കേസ് : ഡിഐജി പി വിജയനെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു

200

കൊച്ചി: അനധികൃത സ്വത്ത് സമ്ബാദന കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ പോലീസ് അക്കാദമി ഡിഐജി പി വിജയനെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. സ്റ്റുഡന്റ് പോലീസ് നോഡല്‍ ഓഫീസറായിരിക്കെ നടത്തിയ ക്രമക്കേടുകളെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണഅ നടപടി.ശബരിമലയില്‍ കേരള പോലീസ് നടപ്പാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയിലും അഴിമതിയുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളുമായി നടന്ന അഴിമതികളുടെ വ്യാപ്തി പരിശോധിച്ച്‌ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് കൈമാറാനാണ് തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനോട് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY