വ്യാജ ഹര്‍ത്താല്‍ ; അക്രമികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം

458

തിരുവനന്തപുരം : വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം. മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലക്കാര്‍ഡുകളേന്തിയാണു ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. ഇതേതുടര്‍ന്നാണ് പോക്‌സോ നിയമം കൂടി ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്. വാഹനങ്ങളെയും വഴിയാത്രക്കാരെയും ആക്രമിച്ച സംഭവത്തിലും സ്ഥാപനങ്ങള്‍ കൊളളയടിച്ച കേസിലുമായി അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS