മുംബൈയിലെ 25 എടിഎമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത് ഗബ്രിയേൽ മരിയന്റെ മൊഴി

219

മുംൈബ ∙ തിരുവനന്തപുരത്തെ ഹൈടെക് എടിഎം തട്ടിപ്പുകേസിൽ അറസ്റ്റിലായ റുമേനിയൻ സ്വദേശി ഗബ്രിയേൽ മരിയനെ മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ച് ഇന്നലെയും തെളിവെടുപ്പ് നടത്തി. ഗബ്രിയേൽ ഇൗ മാസമാദ്യം താമസിച്ചിരുന്ന ദക്ഷിണ മുംബൈ കഫ് പരേഡിലെ ബ്ലൂ ബേർഡ് ഹോട്ടലിലും ഏതാനും എടിഎമ്മുകളിലും അവയോട് അനുബന്ധിച്ച ബാങ്കുകളിലുമായിരുന്നു തെളിവെടുപ്പ്. ശേഷിച്ച എടിഎമ്മുകളിൽ ഇന്നു െതളിവെടുപ്പു നടത്തും.

മുംബൈയിലെ 25 എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചതായാണു ഗബ്രിയേൽ മരിയന്റെ മൊഴി. ഏതാനും എടിഎമ്മുകളിൽ നിന്ന് ഗബ്രിയേലിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഫ് പരേഡിലെ ബ്ലൂ ബേർഡ് ഹോട്ടലിൽ ഗബ്രിയേലിനൊപ്പം മറ്റൊരാളും താമസിച്ചിരുന്നതായാണു ഹോട്ടൽ അധികൃ‌തർ മൊഴി നൽകിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY