പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

159

തിരൂരങ്ങാടി: പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ കക്കാട് കച്ചടിക്കല്‍ തേര്‍ക്കയം കടവിലാണ് സംഭവം. താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരിച്ചത്. വെള്ളക്ഷാമത്തെ തുടര്‍ന്ന് മാതാവും മൂന്നു മക്കളും അലക്കാനും കുളിക്കാനുമായി കടവില്‍ വന്നതായിരുന്നു. കുളിക്കുന്നതിനിടെ നാലുപേരും മുങ്ങിത്താഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മാതാവിനെയും മറ്റൊരു മകളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY