മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടി അറിവോടെ : പി.കെ. ശ്രീമതി

180

മരുമകളെ പേഴ്സണല്‍ സ്റ്റാഫാക്കിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്നും അന്ന് വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിക്കാനാണ് മൗനം ദീക്ഷിച്ചതെന്നുമാണ് ശ്രീമതിയുടെ വെളിപ്പെടുത്തല്‍.
സി.പി.എമ്മിലെ ബന്ധുനിയമന വിവാദം കത്തിക്കയറുമ്ബോള്‍, പുതിയ വിവാദങ്ങളുമായി മുന്‍മന്ത്രി പി.കെ. ശ്രീമതി. മരുമകളെ പേഴ്സണല്‍ സ്റ്റാഫാക്കിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്നും അന്ന് വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിക്കാനാണ് മൗനം ദീക്ഷിച്ചതെന്നുമാണ് ശ്രീമതിയുടെ വെളിപ്പെടുത്തല്‍.
മകന്റെ ഭാര്യ പെന്‍ഷന് അപേക്ഷിച്ചിട്ടുപോലുമില്ല.ബന്ധുക്കളെ മന്ത്രിമന്ദിരത്തില്‍ നിയമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല എന്നും എന്നാല്‍ വിമര്‍ശനം തനിക്കുനേരെ മാത്രമാണ് ഉണ്ടായതെന്നും അവര്‍ തുറന്നടിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശ്രീമതി പ്രതികരിച്ചത്.
പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്ബ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെയാണ് ഇങ്ങനെയൊരു പ്രതികരണം.
പോസറ്റിന്റെ പൂര്‍ണരൂപം

NO COMMENTS

LEAVE A REPLY