സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടറില്‍

299

സെന്റ് പീറ്റേഴ്സ്ബര്‍ഗ് : സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടറില്‍. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. 66ആം മിനിറ്റില്‍ എമില്‍ ഫോര്‍സ്ബെര്‍ഗിന്റെ ഗോളിലൂടെയാണ് സ്വീഡന് ആറാം ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായത്.ഇരു ടീമുകളും ഒരു ജീവന്‍ മരണ പോരാട്ടം തന്നെ കളിക്കളത്തില്‍ കാഴ്ച്ചവെച്ചെങ്കിലും സ്വിറ്റ്സര്‍ലന്‍ഡ്‌ ആയിരുന്നു മുന്നില്‍. കൂടുതല്‍ തവണ പന്ത് കൈവശം വെക്കാന്‍ സാധിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ആദ്യ പകുതിക്ക് ശേഷം സ്വീഡന്‍ അപ്രതീക്ഷിത പ്രകടനം കാഴ്ച്ച വെച്ചതോടെ സ്വിറ്റ്സര്‍ലന്‍ഡ്‌ മത്സരത്തില്‍ നിന്നും പുറത്താകുകയായിരുന്നു.

NO COMMENTS