കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടത്തുമെന്ന് ഇ ശ്രീധരന്‍

209

കൊച്ചി: മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടത്തുമെന്ന് ഇ ശ്രീധരന്‍. ആദ്യ സര്‍വീസ് ആലുവമുതല്‍ പാലാരിവട്ടം വരെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ആലുവ പാലാരിവട്ടം ഉദ്ഘാടനത്തിന് സര്‍ക്കാര്‍ സമ്മതം അറിയിച്ചു. ആലുവ മുതല്‍ മഹാരാജാസ് വരെ വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. റെയില്‍വേ സുരക്ഷാ കമ്മീഷന്റെ അംഗീകാരം ലഭിച്ചശേഷം ഉദ്ഘാടന തീയതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു

NO COMMENTS

LEAVE A REPLY