രഹാനെയ്ക്കും സെ‍ഞ്ചുറി ; ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്

206

ഇന്‍ഡോര്‍• ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് പിന്നാലെ അജിങ്ക്യ രഹാനെയ്ക്കും സെഞ്ചുറി. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 228 റണ്‍സിന്റെ മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കോഹ്‍ലി 131 റണ്‍സോടെയും രഹാനെ 112 റണ്‍സോടെയും ക്രീസിലുണ്ട്. 219 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെയാണ് രഹാനെ സെഞ്ചുറിയിലേക്കെത്തിയത്. 29-ാം ടെസ്റ്റ് കളിക്കുന്ന രഹാനെയുടെ എട്ടാം സെഞ്ചുറിയാണിത്.
മൂന്നിന് 267 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി കോഹ്‍ലി-രഹാനെ സഖ്യം അനായാസമാണ് റണ്‍സ് വാരിക്കൂട്ടിയത്.ന്യൂസീലന്‍ഡിന്റെ സ്പിന്‍-പേസ് ബോളര്‍മാരെ നിഷ്പ്രയാസം നേരിട്ട ഇരുവരും നാലാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തു. രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവരുള്‍പ്പെടെ ബാറ്റിങ്ങിനിറങ്ങാനിരിക്കെ കൂറ്റന്‍ സ്കോറിലേക്കാണ് ഇന്ത്യയുടെ കുതിപ്പ്.
നേരത്തെ, 48-ാം ടെസ്റ്റില്‍ നിന്നു 13-ാം സെഞ്ചുറിയാണ് കോഹ്ലി നേടിയത്. മൂന്നു വിക്കറ്റിന് 100 റണ്‍സെന്ന നിലയില്‍ തുടക്കത്തില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഇരുവരും കൂടി 213 റണ്‍സ് നേടി രക്ഷപ്പെടുത്തി. ബാറ്റിങ് ദുഷ്കരമായ പിച്ച്‌ ആയിരുന്നില്ല ഇവിടെ. എന്നാല്‍ അനായാസവുമല്ല. ടീം ഇന്ത്യയ്ക്ക് ആവേശം പകരാനെത്തിയ 18,000ല്‍ പരം ആരാധകര്‍ക്ക് ആഹ്ലാദനിമിഷങ്ങള്‍ സമ്മാനിച്ചായിരുന്നു കോഹ്ലി- രഹാനെ സഖ്യത്തിന്റെ മുന്നേറ്റം.
നേരത്തെ, ഗൗതം ഗംഭീറിന് രണ്ടു വര്‍ഷത്തിനു ശേഷം ലഭിച്ച അവസരം മുതലെടുക്കാനായില്ല. 29 റണ്‍സില്‍ പുറത്ത്. മാറ്റ് ഹെന്‍റിക്കെതിരെ കിടിലന്‍ രണ്ടു സിക്സര്‍ പായിച്ച്‌ ഉജ്വല ഫോമിലാണെന്നു തെളിയിച്ചെങ്കിലും ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ എല്‍ബി ആയി. മുരളി വിജയ് 10 റണ്‍സുമായി ജീതന്‍ പട്ടേലിന്റെ പന്തില്‍ മടങ്ങിയപ്പോള്‍ പരമ്ബരയില്‍ തകര്‍പ്പന്‍ ഫോമിലുള്ള ചേതേശ്വര്‍ പൂജാര 41 റണ്‍സെടുത്തു പുറത്തായി. മറ്റൊരു വമ്ബന്‍ ഇന്നിങ്സിനുള്ള കളമൊരുങ്ങിയെങ്കിലും മിച്ചല്‍ സാന്റ്നറിന്റെ മനോഹരമായ പന്ത് പൂജാരയുടെ മോഹങ്ങള്‍ കൊഴിച്ചു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ – ആദ്യ ഇന്നിങ്സ്
മുരളി വിജയ് സി ലാതം ബി ജീതന്‍ പട്ടേല്‍- 10, ഗംഭീര്‍ എല്‍ബി ബി ബോള്‍ട്ട്- 29, പൂജാര ബി സാന്റ്നര്‍- 41, കോഹ്ലി നോട്ടൗട്ട്- 131, രഹാനെ നോട്ടൗട്ട്- 112 എക്സ്ട്രാസ്- അഞ്ച് ആകെ 107 ഓവറില്‍ മൂന്നു വിക്കറ്റിന് 328
ബോളിങ്: ട്രെന്റ് ബോള്‍ട്ട് 19-2-66-1, മാറ്റ് ഹെന്‍റി 25-3-90-0, ജീതന്‍ പട്ടേല്‍ 29-3-80-1, മിച്ചല്‍ സാന്റ്നര്‍ 23-3-62-1, ജയിംസ് നീഷം 11-1-27-0

NO COMMENTS

LEAVE A REPLY