ട്രംപിനെ പാര്‍ട്ടിയും കുടുംബവും കൈയ്യൊഴിഞ്ഞു

231

ന്യൂയോര്‍ക്ക്: വിവാദങ്ങളില്‍ നഷ്ടമായ പ്രതിഛായ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടെ ട്രംപിന് വീണ്ടും തിരിച്ചടി. 2008ല്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജോണ്‍ മക്കൈന്‍ ട്രംപിന്് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുകയാണെന്ന് പരസ്യമായി പറഞ്ഞതാണ് ട്രംപിണെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്. ട്രംപ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനകളും സ്ത്രീകളെ കീഴ്പ്പെടുത്താന്‍ താന്‍ മിടുക്കനാണെന്നുള്ള പരാമര്‍ശങ്ങളും വിവാദമായതോടെയാണ് ട്രംപിന്‍റെ ഭാര്യ മെലാനിയയും ജോണ്‍ മക്കൈന്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയ്യൊഴിഞ്ഞത്. ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ട്രംപിനെ പിന്തുണയ്ക്കേണ്ട ബാധ്യത ഉണ്ട് എന്നാല്‍ ഇപ്പോള്‍ തനിക്ക് അതിനാവുന്നില്ല.കൊള്ളാവുന്ന ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമായിരുന്നു എന്ന് മക്കൈന്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നതായി മെലാനിയയും പറഞ്ഞു.
മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ അര്‍നോള്‍ഡ് ഷ്വാസ്നെഗറും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപിനോടുള്ള പ്രതിഷേധമായി ഈ വര്‍ഷം വോട്ടു ചെയ്യുന്നില്ലെന്നാണ് അര്‍നോള്‍ഡിന്‍റെ നിലപാട്.രണ്ടാം സ്ഥാനാര്‍ത്ഥി സംവാദത്തിന് ഇറങ്ങുന്ന ട്രംപ് ഇപ്പോള്‍ ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. പാര്‍ട്ടിക്കു തന്നെയാണ്. ട്രംപിന് പകരം മറ്റൊരാള്‍ എന്ന ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാണെങ്കിലും ട്രംപ് സ്വയം പിന്‍മാറാതെ അത് സാധ്യമാകില്ല. താന്‍ പിന്മാറാന്‍ സീറോ ചാന്‍സ് പോലുമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.

NO COMMENTS

LEAVE A REPLY