ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

178
Photo credit : manorama online

വൈക്കം ● വൈക്കം മുറിഞ്ഞപുഴയില്‍ എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശിയായ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ ലെവി എന്നയാളാണ് പിടിയിലായത്.
വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതി ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇയാളെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് വൈക്കം പോലീസിന് പ്രതിയെ കൈമാറി.
അഞ്ചുമാസം മുമ്ബ് കേരളത്തിലെത്തിയ ലെവി കഴിഞ്ഞ ആഴ്ചയാണ് വൈക്കത്തെത്തുന്നത്. മുറിഞ്ഞ പുഴ തുരുത്തില്‍ കുടില്‍ കെട്ടിയാണ് ഇയാളുടെ താമസം. പ്രതി കുളിക്കടവില്‍ വച്ച്‌ പലപ്പോഴും തുറിച്ചു നോക്കിയിരുന്നതായി കുട്ടി പോലീസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY