ജന്തര്‍മന്തറില്‍ കര്‍ഷകര്‍ നാളെ കഴുത്തറുത്ത് പ്രതിഷേധിക്കുമെന്ന് ഭീഷണി

209

ദില്ലി: ജന്തര്‍മന്തറില്‍ സമരം നടത്തുന്ന കര്‍ഷകര്‍ നാളെ കഴുത്തറുത്ത് പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കര്‍ഷകര്‍ക്ക് പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നാഴ്ചായി സമരം നടത്തുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ കഴുത്തറുത്തുള്ള സമരം നടത്തുമെന്നാണ് കര്‍ഷകരുടെ ഭീഷണി ആത്മഹത്യചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി ദില്ലിയിലെത്തിയ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഇന്ന് വെറും തറയില്‍ വിളമ്പിയ ചോറുകഴിച്ചാണ് പ്രതിഷേധിച്ചത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക കര്‍ഷകര്‍ക്ക് പ്രത്യേകപാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൂന്നാഴ്ചയില്‍ കൂടുതലായി സമരം നടത്തുന്ന കര്‍ഷകര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നഗ്‌നരായി പ്രകടനം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് സമരസമിതിനേതാക്കളുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തിയത്. കര്‍ഷകര്‍ നിലപാടിലുറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തിന് പിന്തുണയുമായി ഡിഎംഡികെ നേതാവ് വിജയകാന്തിന്റെ ഭാര്യ പ്രേമലത ജന്തര്‍മന്ദറിലെത്തി. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന നാളെ സമരത്തിന്റെ പുതിയ ഘട്ടം തുടങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം.

NO COMMENTS

LEAVE A REPLY