അപകടമുണ്ടാകുന്ന തരത്തില്‍ റേസിംഗ് നടത്തി വാഹനമോടിച്ച ആറ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു

143

ആലപ്പുഴ: ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ അപകടമുണ്ടാകുന്ന തരത്തില്‍ വാഹനമോടിച്ച ആറ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ റേസിംഗ് നടത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.യാത്രയയപ്പ് പരിപാടി കൊഴുപ്പിക്കുന്നതിനാണ് വിദ്യാര്‍ത്ഥികള്‍ ക്യാംപസിലേക്ക് വാഹനവുമായി അതിക്രമിച്ച്‌ കയറിയത്.

കോളേജ് സെക്യൂരിറ്റിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു വാഹനങ്ങള്‍ ക്യാംപസിനകത്തെത്തിച്ച്‌ ബി.കോം വിദ്യാര്‍ത്ഥികള്‍ റേസിംഗ് നടത്തിയത്.ഇതിനിടെ തുറന്ന ജീപ്പില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ തെറിച്ചുവീഴുകയായിരുന്നു. നിയമവിരുദ്ധമായി അനുമതിയില്ലാതെ ക്യാംപസില്‍ അഭ്യാസ പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

NO COMMENTS