‘പോരാട്ടം’ സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ ഷിന്‍റോലാലിനെ വാര്‍ത്താസമ്മേളനത്തിനിടെ അറസ്റ്റു ചെയ്തു

184

കോഴിക്കോട്: ‘പോരാട്ടം’ സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ ഷിന്‍റോലാലിനെ വാര്‍ത്താസമ്മേളനത്തിനിടെ അറസ്റ്റു ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിപ്പിച്ചതിന് യു.എ.പി.എ കുറ്റം ചുമത്തിയാണ് പോലീസ് ഷിന്‍റോയെ അറസ്റ്റു ചെയ്തത്. ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, പോലീസ് നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY