ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്

244

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. കട്ടക്കില്‍ ഉച്ചക്ക് 1.30നാണ് മത്സരം. ആദ്യ ഏകദിനത്തിലെ ജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. രാത്രിയില്‍ മഞ്ഞുവീഴ്ചക്ക് സാധ്യത ഉള്ളതിനാല്‍ ടോസ് നിര്‍ണായകം ആയേക്കും. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത കുറവാണ്. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി തികച്ച വിരാട് കൊഹ്ലിയുടെയും, കേദാര്‍ ജാദവിന്റെയും സെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. മൂന്നു ഏകദിനങ്ങള്‍ ഉള്ള പരമ്പരയില്‍ 1-0 ത്തിന്‍റെ മുന്‍തൂക്കം ഇന്ത്യ സ്വന്തമാക്കി.

NO COMMENTS

LEAVE A REPLY