കാസര്‍കോട് ഇന്ന് 62 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു – സമ്പർക്കം 59 – രോഗമുക്തി 118

10

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 62 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു – 59 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ യും 118 പേര്‍ രോഗമുക്തി നേടുകയും ചെയ്തു

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20402 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 118 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് അറിയിച്ചു. കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 215 ആയി.

ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-3 – ചെമ്മനാട്-3 – കാഞ്ഞങ്ങാട്-11 – കാസര്‍കോട്-3 – കയ്യൂര്‍ ചീമേനി-5 – കിനാനൂര്‍ കരിന്തളം-1 – കോടോംബേളൂര്‍-3
കുമ്ബള-1 – മടിക്കൈ-1 – മൊഗ്രാല്‍പുത്തൂര്‍-1 – നീലേശ്വരം-14 – പനത്തടി-8 – പിലിക്കോട്-2 – പുല്ലൂര്‍ പെരിയ-5 -തൃക്കരിപ്പൂര്‍-1

രോഗമുക്തി നേടിയവർ

അജാനൂര്‍- 6 – ബദിയഡുക്ക-8 – ബളാല്‍-5 – ബേഡഡുക്ക-1 – ചെമ്മനാട്-1 -ചെങ്കള-3 – ചെറുവത്തൂര്‍-9
എന്‍മകജെ-1 – കള്ളാര്‍-5 – കാഞ്ഞങ്ങാട്-8 – കാസര്‍കോട്-6 – കയ്യൂര്‍ ചീമേനി-2 – കിനാനൂര്‍ കരിന്തളം-1 – കോടോംബേളൂര്‍-3
കുംബഡാജെ-2 – കുറ്റിക്കോല്‍-1 – മധൂര്‍-5 – മടിക്കൈ-3 – മഞ്ചേശ്വരം-1 – മുളിയാര്‍-2 – നീലേശ്വരം-8 – പടന്ന-3 – പള്ളിക്കര-9
പനത്തടി-1 – പുല്ലൂര്‍പെരിയ-1 – പിലിക്കോട്-2 – തൃക്കരിപ്പൂര്‍-17 – ഉദുമ-2 വലിയപറമ്ബ-1

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6069 പേര്‍

വീടുകളില്‍ 5516 പേരും സ്ഥാപനങ്ങളില്‍ 553 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6069 പേരാണ്. പുതിയതായി 598 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1002 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 236 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 527 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 139 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 145 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

NO COMMENTS