മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽവിട്ടു

177

കോഴിക്കോട് ∙ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഈ മാസം 30 വരെ ജില്ലാ കോടതി വളയം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. വിലങ്ങാടു ഭാഗത്തു ദേശവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തതിനു യുഎപിഎ നിയമപ്രകാരം രണ്ടു കേസുകളാണ് വളയം പൊലീസ് റജിസ്റ്റർ ചെയ്തിരുന്നത്. കോയമ്പത്തൂർ ജില്ലാ ജയിലിൽ കഴിയുന്ന രൂപേഷിനെ ഈ കേസുകളിൽ ചോദ്യം ചെയ്യുന്നതിനായി പ്രൊഡക്‌ഷൻ വാറണ്ട് ഹാജരാക്കിയാണു കസ്റ്റഡിയിലെടുത്തത്. തുടർന്നു ജില്ലാ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ചോദ്യം ചെയ്യുന്നതിനായി വളയം പൊലീസിനു വിട്ടുനൽകുകയായിരുന്നു.

NO COMMENTS

LEAVE A REPLY