മരുന്നുകളുടെ വിൽപ്പന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കും

179

കൊച്ചി ∙ കഫ് സിറപ്പുകളുടേയും വേദന സംഹാരികളുടെയും മാനസിക സമ്മർദ്ദത്തിനുള്ളതുമായ ഔഷധങ്ങളുടെയും വ്യാപാരം നാളെ മുതൽ അനിശ്ചിത കാലത്തേക്കു ജില്ലയിൽ നിർത്തിവയ്ക്കുമെന്നു ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. ഔഷധ വ്യാപാര സ്ഥാപനങ്ങളിൽ എക്സൈസ് അധികൃതർ നടത്തുന്ന അനധികൃത പരിശോധനയിൽ പ്രതിഷേധിച്ചാണു നടപടിയെന്നു ജില്ലാ പ്രസിഡന്റ് പി.വി.ടോമി പറഞ്ഞു.

ലഹരി മരുന്നുകൾ കണ്ടെത്താൻ എന്ന പേരിലാണു എക്സൈസ് അധികൃതർ മെഡിക്കൽ ഷോപ്പുകളിൽ പരിശോധന നടത്തുന്നത്. പരിശോധന തുടർന്നാൽ ജില്ലയിലെ മുഴുവൻ ഔഷധ വിൽപ്പന കേന്ദ്രങ്ങളും അനിശ്ചിതമായി അടച്ചിടും. ആരോഗ്യ, എക്സൈസ് വകുപ്പ് മന്ത്രിമാർക്കു നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY