കുവൈറ്റില്‍ ആഭ്യന്തര ഉദ്പാദനത്തില്‍ വര്‍ദ്ധനവ്

155

കുവൈത്തില്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ വര്‍ധന ഉണ്ടായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ റിപ്പോര്‍ട്ട്. എന്നാല്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ ഉല്‍പാദനത്തിലും കുറവുണ്ടായായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര ഉല്‍പാദനത്തില്‍ കഴിഞ്ഞ വര്‍ഷം 1.8 ശതമാനം വര്‍ധിച്ച് 40.033 ലക്ഷം കോടിയായി ഉയര്‍ന്നെന്ന് കുവൈറ്റ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2014നെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ നേരിയ വര്‍ധനവ് മാത്രമാണുണ്ടായത്. എണ്ണവില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക ഉല്‍പാദനവും ഗണ്യമായി കുറഞ്ഞിരുന്നു. ഈ കാലയളവില്‍ പ്രദേശിക ഉല്‍പാദനം 6.3 ശതമാനമായിരുന്നു. 2014 ല്‍ ആളോഹരി വരുമാനം 11.003 ദിനാറായിരുന്നത് 2015 ല്‍ 8.095 ദിനാറായി കുറഞ്ഞു.
2015 ല്‍ ആഭ്യന്തര ഉല്‍പാദനം 1.8 ശതമാനമായി വര്‍ധിച്ചെങ്കിലും ജനസംഖ്യാ വര്‍ധനവിനെത്തുടര്‍ന്ന് ആളോഹരി വരുമാനത്തില്‍ കുറവുണ്ടായി. 9.605 ദിനാറില്‍നിന്ന് 9.444 ദിനാറായി കഴിഞ്ഞ വര്‍ഷം ആളോഹരി വരുമാനം കുറഞ്ഞിരുന്നു. അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ദേശീയ ഉല്‍പാദനത്തിലും കുറവുണ്ടായിട്ടുണ്ട്. 2014 ല്‍ ദേശീയ ഉല്‍പാദനം 63.4 ശതമാനമായിരുന്നത് 2015 ല്‍ 46 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY