ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

201

മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 71.07 പോയന്റ് താഴ്ന്ന് 33,703.59ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തില്‍ 10,360.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1464 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1261 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.സ്വകാര്യമേഖലയിലെ ബാങ്കുകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടിസിഎസ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, സിപ്ല, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്സി, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, സണ്‍ ഫാര്‍മ, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS