വ്യവസായ മന്ത്രി എസി മൊയ്തീന്‍റെ വീട്ടിൽ കവർച്ചാ ശ്രമം

217

തൃശൂര്‍: വ്യവസായ മന്ത്രി എസി മൊയ്തീന്‍റെ വീട്ടിൽ കവർച്ചാ ശ്രമം. വടക്കാഞ്ചേരി കല്ലംപാറയിലെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം നടന്നതെന്ന് കരുതുന്നതായി കുന്ദംകുളം ഡി വൈ എസ് പി വിശ്വംഭരൻ പറഞ്ഞു. എസി മൊയ്തീനും ഭാര്യയും തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

NO COMMENTS

LEAVE A REPLY