സം​സ്ഥാ​ന​ത്ത് അ​ഞ്ച് തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

235

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന അ​ഞ്ച് തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി മാ​ഹി ദേ​ശീ​യ പാ​ത​യ്ക്ക് സ​മീ​പം നി​ര്‍​മി​ച്ച തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍​നി​ന്നു വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് കു​ന്പ​ള, തൃ​ക്ക​രി​പ്പൂ​ര്‍, അ​ര്‍​ത്തു​ങ്ക​ല്‍, മു​ന​ക്ക​ക​ട​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും പു​തു​താ​യി നി​ര്‍​മി​ച്ച കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നീ​ണ്ട​ക​ര, ഫോ​ര്‍​ട്ട് കൊ​ച്ചി, വി​ഴി​ഞ്ഞം, തോ​ട്ട​പ്പ​ള്ളി, അ​ഴീ​ക്കോ​ട്, ബേ​പ്പൂ​ര്‍, അ​ഴീ​ക്ക​ല്‍, ബേ​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തീ​ര​ദേ​ശ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​ത്തു സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണ​മാ​ണ് ത​ല​ശേ​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ര​ണ്ടാം​ ഘ​ട്ട​ത്തി​ലു​ള്‍​പ്പെ​ട്ട പൂ​വാ​ര്‍, അ​ഞ്ചു​തെ​ങ്ങ്, പൊ​ന്നാ​നി, ഏ​ല​ത്തൂ​ര്‍, വ​ട​ക​ര സ്റ്റേ​ഷ​നു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ഇ​വ​യും ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. മൂ​ന്നാം ഘ​ട്ട​മാ​യി വ​ല​പ്പാ​ട്, തൃ​ക്കു​ന്ന​പ്പു​ഴ, താ​നൂ​ര്‍, ആ​ല​പ്പു​ഴ, ഇ​ര​വി​പു​രം, തു​ന്പ എ​ന്നി​ങ്ങ​നെ ആ​റു സ്ഥ​ല​ങ്ങ​ളി​ല്‍​കൂ​ടി തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങു​ന്നു​ണ്ട്.

NO COMMENTS