മുനിസിപ്പല്‍ എഞ്ചിനീയര്‍ക്കെതിരെ പരാതി നല്‍കിയയാളുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

158

കോഴിക്കോട് കുറ്റ്യാടിയില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ കൈക്കൂലി വാങ്ങുന്നെന്ന പരാതി നല്‍കിയ ആളുടെ വീട്ടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പയപ്പറ്റ വീട്ടില്‍ സലിം തൊട്ടില്‍പ്പാലം പൊലീസിന് പരാതി നല്‍കി.
ഞായറാഴ്ച പുലര്‍ച്ചെയാണ് പയപ്പറ്റ വീട്ടില്‍ സലീമിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചത്. സലീമിന്റെ അയല്‍വാസിയുടെ ബൈക്കാണിത്. വടകരയില്‍ സെക്കന്റഹാന്റ് കാറുകടെ ഷോറും തുടങ്ങാന്‍ അപക്ഷ നല്‍കിയ തന്നോട് മുനിസിപ്പല്‍ എഞ്ചിനീയര്‍ ആര്‍ ശ്രീകുമാര്‍ 2,10,000 രൂപ കൈകൂലി ആവശ്യപ്പെട്ടെന്ന് സലിം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പണം വാങ്ങുന്നതിനെ വിജിലന്‍സ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. ഇതിന് പിറകെയാണ് ബൈക്കിന് തീയിട്ടത്. വീടിന്റെ ചുവരിനും കേടുപാടി പറ്റി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സലിം തൊട്ടില്‍പ്പാലം പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

NO COMMENTS

LEAVE A REPLY