മാനന്തവാടിയില്‍ ലഹരി വസ്തു ഉപയോഗിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

608

വയനാട്: ലഹരി വസ്തു ഉപയോഗത്തെ തുടര്‍ന്ന് പതിനൊന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി കാപ്പിസെറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍. അവശരായ രണ്ട് വിദ്യാര്‍ത്ഥികളെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയവരെക്കുറിച്ച്‌ അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി .

NO COMMENTS

LEAVE A REPLY