ജൂനിയർ ഡിപ്ലോമ കോഴ്സ് സ്പോർട്സ് ക്വാട്ട പ്രവേശനം

10

സംസ്ഥാന സഹകരണ യൂണിയന്റെ 2023-24 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്സിന് കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ കോപ്പി, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, സ്പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ഏപ്രിൽ 10നു മുമ്പ് അപേക്ഷിക്കണം.

2021-22, 2022-23, സാമ്പത്തിക വർഷങ്ങളിൽ സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിലെ (യൂത്ത്/ജൂനിയർ) പാങ്കാളിത്തം ആണ് കുറഞ്ഞ യോഗ്യത. 2021-22, 2022-23 വർഷങ്ങളിൽ കായിക രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ പരഗണിക്കുകയുള്ളൂ. അപേക്ഷകൾ കായിക നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. സ്പോർട്സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

NO COMMENTS

LEAVE A REPLY