നേമം വിക്ടറി ഗേൾസ് ഹയർസെക്കൻഡറി ഹൈസ്കൂളിലെ എസ്‌.പി.സി, വിദ്യാർഥിനികൾ പാസിംഗ് ഔട്ട് പരേഡ് നടത്തി.

307

തിരുവനന്തപുരം : നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 44 വിദ്യാർത്ഥിനികൾ രണ്ട് വർഷത്തെ പരിശീലനം പൂർ ത്തിയാക്കി പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.ഐ ബി സതീഷ് എം എൽ എ മുഖ്യഅതിഥി ആയിരുന്നു.രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും എല്ലാം മനസ്സിന് അഭിമാനത്തിന്റെ നിമിഷങ്ങൾ പകർന്നു നൽകിയ പ്രിയപ്പെട്ട സ്റ്റുഡൻസ് പോലീസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി. (എസ്‌.പി.സി)കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്ക പ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്.പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധത യുമുള്ള ഒരു യുവജനതയെവാർത്തെടുക്കുക. എൻസിസി,എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.

വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവവളർത്തുക. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥി കളിൽ വളർത്തുക.

സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. തുടങ്ങിയ ലക്ഷ്യത്തോടെയാണ് എസ്പിസി പ്രവർത്തിക്കുന്നത്. ലാൽജി( ഡിസിപി) , പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് ടി. മല്ലിക, തിരുവനന്തപുരം സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ എസ് ഷാജി . നോഡൽ ഓഫീസർ ഡി സജു, വാർഡ് മെമ്പർ വി.വിനോദ്, സ്കൂൾ മാനേജർ കെ വി ശൈലജ, സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ എസ് നായർ, പിടിഎ പ്രസിഡൻറ് പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY