വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ഓവര്‍സിയര്‍ക്കു രണ്ടു വര്‍ഷം കഠിനതടവ്

194

കോട്ടയം: വീടിനു വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ഓവര്‍സിയര്‍ക്കു രണ്ടു വര്‍ഷം കഠിനതടവ്. കൈക്കൂലി വാങ്ങിയതിനും അധികാരം ദുരുപയോഗം ചെയ്തതിനും ഓരോ വര്‍ഷം വീതം തടവും 20000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത് . ഇത് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. 2008 ൽ അംഗപരിമിതരുടെ ക്വാട്ടയില്‍ ന്നപ്ര കറുകപ്പറമ്പില്‍ മുഹമ്മദ് ഇക്ബാലിനു വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. വിജിലന്‍സ് നല്‍കിയ നോട്ട് ഇക്ബാല്‍ രവിയ്ക്ക് നൽകുകയും തുടർന്ന് രവിയെ പിടികൂടുകയുമായിരുന്നു.

NO COMMENTS