രഹാനെയ്ക്ക് സെഞ്ച്വറി; ഇന്ത്യക്ക് 304 റണ്‍സ് ലീഡ്

197

കിങ്സ്റ്റൺ (ജമൈക്ക) ∙ ലോകേഷ് രാഹുലിന്റെ തകർപ്പൻ സെഞ്ചുറിക്കു പിന്നാലെ അജിങ്ക്യ രഹാനെയുടെയും സെഞ്ചുറിയുടെയും മികവിൽ വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ 9ന് 500 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് 304 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. വിൻഡീസ് ആദ്യ ഇന്നിങ്സിൽ 196 റൺസാണ് എടുത്തത്. രണ്ടു ദിവസം ബാക്കിനിൽക്കെ സന്ദർശകരുടെ വിജയം കൈയെത്തും ദൂരത്തായുണ്ട്.

മൂന്നാമത്തെ ടെസ്റ്റ് സെഞ്ചുറി പേരിലാക്കിയ ലോകേഷ് രാഹുൽ (158) ആയിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഒന്നിന് 87 എന്ന നിലയിൽ ലോകേഷിനൊപ്പം ക്രീസിലെത്തിയ ചേതേശ്വർ പൂജാര (159 പന്തിൽ 46) ഉറച്ച പിന്തുണയുമായി നിന്നു. ഇന്ത്യൻ സ്കോർ 208ൽ എത്തിയപ്പോഴാണു പൂജാര പുറത്തായത്. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്‌ലിയും (90 പന്തിൽ 44) വേഗത്തിൽ സ്കോറുയർത്തി.

ഗബ്രിയേലിന്റെ പന്തിൽ ഡൗറിച്ച് പിടിച്ചായിരുന്നു ലോകേഷിന്റെ പുറത്താകൽ. 303 പന്തുകൾ നേരിട്ട ലോകേഷ് 15 ബൗണ്ടറികളും മൂന്നു സിക്സും നേടി. മൂന്നാം ദിനം അഞ്ചിന് 358 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി അജിങ്ക്യ രഹാനെയുടെ അർധസെ‍ഞ്ചുറി വൈകാതെ വന്നു. രണ്ടാം ദിനം 42 റൺസിലായിരുന്നു രഹാനെ.

NO COMMENTS

LEAVE A REPLY