ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശശികുമാരൻ തമ്പി അറസ്റ്റിൽ

249

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡി ജി എം ശശികുമാരൻ തമ്പി അറസ്റ്റിൽ. രാവിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തതായി ശ്രീകുമാരൻ തമ്പി സമ്മതിച്ചു. എന്നാൽ ജോലി വാധാനം ചെയ്ത് ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ ചെയ്യുന്ന തിനായി ഉദ്യോഗാർത്ഥികള ടൈറ്റാനിയത്തിൽ എത്തിച്ച ശ്യാംലാൽ, പ്രധാന ഇടനിലക്കാരായ ദിവ്യ ജ്യോതി, അഭിലാഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരി യുമാണ് ദിവ്യ ജ്യോതി ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന പേരിൽ ഒന്നരക്കോടി യോളം രൂപ ഇവർ പലരിൽ നിന്നായി തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭർത്താവ് രാജേഷും കേസിൽ പ്രതിയാണ്. മാസം 75,000 രൂപ ശമ്പളത്തിൽ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് കമ്പനിയുടെ ലീഗൽ ഡി ജി എം ശ്രീകുമാരൻ തമ്പിയും താനുമുൾപ്പെടെയുള്ളവർ കൂട്ടായിട്ടാണ് തട്ടിപ്പ് നടത്തിയതെന്ന് മറ്റൊരു പ്രധാന പ്രതിയായ ശ്യാംലാലും സമ്മതിച്ചിരുന്നു.

ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും ഇയാൾ പ്രതിയാണ്. ജോലി തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

NO COMMENTS

LEAVE A REPLY